01:19pm 13 October 2026
NEWS
പനയപ്പള്ളി ലൈബ്രറിക്ക് പ്രൊഫ. കെ.വി തോമസ് പുസ്തകങ്ങൾ കൈമാറി
12/10/2026  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പനയപ്പള്ളി ലൈബ്രറിക്ക് പ്രൊഫ. കെ.വി തോമസ് പുസ്തകങ്ങൾ കൈമാറി
HIGHLIGHTS

പനയപ്പിള്ളി എം.കെ. രാഘവൻ മെമ്മോറിയൽ ലൈബ്രറിക്ക് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് പുസ്തകങ്ങൾ കൈമാറുന്നു

തോപ്പുംപടി: പനയപ്പിള്ളി എം.കെ. രാഘവൻ മെമ്മോറിയൽ ലൈബ്രറിക്ക് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് പുസ്തകങ്ങൾ കൈമാറി.

ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ റീഡേഴ്സ് ഫോറം രക്ഷാധികാരിയായ കൗൺസിലർ സുഹാന സുബൈർ,  ലൈബ്രേറിയൻ കെ. എ. ലിഷ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പ്രമുഖ സിനിമ സംവിധായകൻ സോമൻ അമ്പാട്ട്, എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ അംഗം സി.വി സോമൻ, ഡോക്ടർ നിസ, സാംസ്‌കാരിക പ്രവർത്തകൻ സി.എസ് ജോസഫ്,റീഡേഴ്സ് ഫോറം ഭാരവാഹികളായ എ.യു നസീർ, അബ്ദുൽ റഷീദ്, സീനത്ത് റഷീദ്. ഫാസില ആസിഫ്, സുൽഫത്ത് ബഷീർ  എന്നിവർ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img